അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം താനൂരില്‍

താനൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ഫെബ്രുവരി 1-ന്‌ ശോഭപറമ്പ്‌ ബി.ആര്‍.സി. ഹാളില്‍. താനൂരിലെ സിനിമാ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും കൂട്ടായ്‌മയായ `ദി പ്ലാറ്റ്‌ഫോം’ ആന്‍ ഓപ്പണ്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Tanur Festivalതാനൂര്‍: അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളുടെ പ്രദര്‍ശനം ഫെബ്രുവരി 1-ന്‌ ശോഭപറമ്പ്‌ ബി.ആര്‍.സി. ഹാളില്‍. താനൂരിലെ സിനിമാ പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും കൂട്ടായ്‌മയായ `ദി പ്ലാറ്റ്‌ഫോം’ ആന്‍ ഓപ്പണ്‍ തിയേറ്ററാണ്‌ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്‌.
മജീദ്‌ മജീദിയുടെ മാസ്റ്റര്‍ പീസായ ഇറാനിയന്‍ ചിത്രം `ദി കളര്‍ ഓഫ്‌ പാരഡൈസ്‌` ആണ്‌ ആദ്യം പ്രദര്‍ശിപ്പിക്കുന്ന ചിത്രം. ചൈനീസ്‌ സംവിധായകന്‍ ഴാങ്ങ്‌ യാങ്ങിന്റെ മാന്‍ഡരിന്‍ ഭാഷയിലുള്ള `ഗെറ്റിംഗ്‌ ഹോം`, ബോസ്‌നിയന്‍ സംവിധായകനായ ഡാനിസ്‌ തനോവിക്കിന്റെ ഏറ്റവും ശ്രദ്ധനേടിയ യുദ്ധവിരുദ്ധ ചിത്രം `നോ മാന്‍സ്‌ ലാന്റ്‌` എന്നിവയാണ്‌ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍. രാവിലെ 9.30നാണ്‌ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്‌. പ്രവേശനം സൗജന്യമായിരിക്കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •