Section

malabari-logo-mobile

കെ.എസ്‌.ടി.യു. സംസ്ഥാന സമ്മേളനം നാളെ മുതല്‍ മലപ്പുറത്ത്‌ ആരംഭിക്കും

HIGHLIGHTS : മലപ്പുറം: അധ്യാപകരുടെ നിയമന അംഗീകാരം ഉള്‍പ്പെടെയുള്ള സര്‍വ്വീസ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഈ അക്കാദമിക വര്‍ഷം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലക...

Untitled-1 copyമലപ്പുറം: അധ്യാപകരുടെ നിയമന അംഗീകാരം ഉള്‍പ്പെടെയുള്ള സര്‍വ്വീസ്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഈ അക്കാദമിക വര്‍ഷം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിദ്യാഭ്യാസ അദാലത്തുകള്‍ നടത്തണമെന്ന്‌ കെ.എസ്‌.ടി.യു. സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ എക്കാലത്തേയുംചരിത്ര നേട്ടമായ അധ്യാപക പാക്കേജ്‌ പൂര്‍ണ്ണമായും നടപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമന്നും 199/2011 എന്ന അധ്യാപക പാക്കേജ്‌ ഉത്തരവിലെ പലതും ഇന്നും അപൂര്‍ണ്ണമാണെന്നും കെ.എസ്‌.ടി.യു അഭിപ്രായപ്പെട്ടു. പാക്കേജിന്റെ തുടര്‍ച്ചയെന്നോണം 278/2014 എന്ന മൂന്നാം ഘട്ട ഉത്തരവിലെ പല നിര്‍ദ്ദേശങ്ങളും പ്രായോഗികമല്ലയെന്നും പുന:ക്രമീകരിച്ച്‌ ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവകാശ നിയമം കേരളീയ സാഹചര്യത്തില്‍ നടപ്പാക്കുന്നതിന്‌ കേരള വിദ്യഭ്യാസ ചട്ടത്തില്‍ വേണ്ട ഭേദഗതി വരുത്തണമെന്നും കെ.എസ്‌.ടി.യു. ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ്‌ സി.പി. ചെറിയ മുഹമ്മദ്‌ ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ സി.കെ. അഹമ്മദ്‌ കുട്ടി അബ്‌ദുല്ല വാവൂര്‍ പി.കെ. ഹംസ എം. അഹമ്മദ്‌ കെ.എം. അബ്‌ദുള്ള പങ്കെടുത്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!