Section

malabari-logo-mobile

മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തിനടരാജന്‍ കോണ്‍ഗ്രസ്‌ വിട്ടു.

HIGHLIGHTS : ദില്ലി: മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തിനടരാജന്‍ കോണ്‍ഗ്‌സ്‌ വിട്ടു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന്‌ ഉച്ചയ്‌ക്ക്‌. സോണിയഗാന്ധിക്ക്‌ ഇന്ന്‌ രാജിക്ക...

downloadദില്ലി: മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തിനടരാജന്‍ കോണ്‍ഗ്‌സ്‌ വിട്ടു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന്‌ ഉച്ചയ്‌ക്ക്‌. സോണിയഗാന്ധിക്ക്‌ ഇന്ന്‌ രാജിക്കത്ത്‌ നല്‍കും. ജയന്തി നടരാജന്‍ സോണിയക്ക്‌ അയച്ച കത്ത്‌ പുറത്തായി. നേരത്തെ രാഹുല്‍ഗാന്ധിക്ക്‌ എതിരായ വെളിപ്പെടുത്തലുകളുമായി ജയന്തിനടരാജന്റെ കത്ത്‌ പുറത്തുവന്നിരുന്നു. താന്‍ പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ രാഹുല്‍ഗാന്ധി ചട്ടവിരുദ്ധമായി ഇടപെടലുകള്‍ നടത്തിയെന്ന്‌ പരാമര്‍ശിക്കുന്ന കത്താണ്‌ പുറത്തുവന്നത്‌.

പരിസ്ഥിതി അനുമതിക്കായി രാഹുല്‍ ഗാന്ധി വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന്‌ ജയന്തി നടരാജന്‍ സോണിയാ ഗാന്ധിക്ക്‌ എഴുതിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്‌. സമ്മര്‍ദ്ദത്തിന്‌ വഴങ്ങാത്തതിനാല്‍ മന്ത്രിസ്ഥാനത്ത്‌ തന്നെ നീക്കിയതെന്നും ജയന്തി നടരാജന്‍ വ്യക്തമാക്കുന്നുണ്ട്‌. രാജിക്ക്‌ ശേഷവും രാഹുല്‍ ഗാന്ധിയുടെ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ വാര്‍ത്തകള്‍ ചമച്ചുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും കത്തില്‍ പറയുന്നു.

sameeksha-malabarinews

പൊതുതെരഞ്ഞെടുപ്പടുത്തിരിക്കെ കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ കോണ്‍ഗ്രസിന്‌ തിരിച്ചടിയായിരിക്കുകയാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!