Section

malabari-logo-mobile

അന്തര്‍ജില്ലാ നാഷണല്‍ ഹൈവേ കവര്‍ച്ചാസംഘം തിരൂരങ്ങാടിയില്‍ പിടിയില്‍

HIGHLIGHTS : Inter-district National Highway robbery gang nabbed in Tirurangadi

തിരൂരങ്ങാടി:കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നാഷണല്‍ ഹൈവെ കേന്ദ്രീകരിച്ച് മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നു നിരവധി കടകളുടെ ഗ്ലാസ് ഡോര്‍ പൊളിച്ചു പണവും സാധനങ്ങളും അപഹരിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. കോഴിക്കോട് കക്കോടി സ്വദേശി ജിഷ്ണു(19)വും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയുമാണ് തിരൂരങ്ങാടി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ് പിടികൂടിയത്.

കോഴിക്കോട് ജില്ലയില്‍ ഇത്തരം നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ ആര്‍ഭാഢജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ കവര്‍ച്ച നടത്തിയിരുന്നത്. കക്കാട് കരിമ്പിലില്‍ വെച്ച് രാത്രി യില്‍ സംശയാസ്പദമായി വാഹനവുമയി കണ്ട് രണ്ട് പേര് ചോദ്യം ചെയ്തതില്‍ ആണ് അവര്‍ ചെയ്ത കവര്‍ച്ചയെ കുറിച്ച് വെളിവായത്. പൂക്കിപ്പറമമ്പിലെ റെഡിമെയ്ഡ് ഷോപ്പിന്റെ ഗ്ലാസ്സ് പൊട്ടിച്ച് കവര്‍ച്ച നടത്തുകയും, വി കെ പടിയില്‍ സ്‌കൂട്ടര്‍ കളവ് ചെയുകയും , വെളിമുക്കിലെ ഫ്രൂട്ട്‌സ് കടയിലും മോഷണനടത്തിയെന്നും വെളിമുക്ക്, കരിമ്പില്‍ എന്നിവിടങ്ങളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു. കൂടാതെ കൊഴിചെനയില്‍ 2 ഷോപ്പുകളിലും ,കോട്ടക്കലിലെ രണ്ട് ഷോപ്പുകളിലും കയറി മോഷണം നടത്തിയതായും കണ്ടെത്തി. കൂടാതെ കോഴിക്കോട് ജില്ലയിലും നിരവധി കേസ് കളില്‍ ഇവര്‍ പ്രതിയാണ്. മോഷ്ടിച്ച ബൈക്കുകളിലെത്തി കടകളില്‍ മോഷണം നടത്തി പിന്നീട് ബൈക്ക് ഉപേക്ഷിച്ച് പോവറാണ് പതിവ്.

sameeksha-malabarinews

എസ് ഐ മുഹമ്മദ് റഫീഖ്, എസ് ഐ ശിവദാസന്‍, എസ് ഐ രഞ്ജിത്ത്, പ്രൊബേഷന്‍ എസ് ഐ ജീഷ്മ, SCPO മുരളി, രാകേഷ്, CPO ജോഷി DANSAF അംഗങ്ങളായ വിപിന്‍, ജിനേഷ് ,അഭിമന്യു, സബറുദ്ധീന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ റിമാന്‍ഡ് ചെയ്യുകയും, രണ്ടാം പ്രതി പ്രായപൂര്‍ത്തിയാവാത്ത ആള്‍ ആയതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഈ കേസില്‍ ഇനിയുള്ള രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്നും ഇവര്‍ മറ്റുകേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!