Section

malabari-logo-mobile

ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനിലേക്ക്

HIGHLIGHTS : ബാഗ്ലൂര്‍: ചന്ദ്രയാന്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ച ശേഷം ചൊവ്വയെ ലക്ഷ്യം വെച്ച് മംഗള്‍യാന്‍ ആയിരുന്നു ഇന്ത്യയുടെ അടുത്ത ലക്ഷ്യം. സെപ്റ്റംബര്‍ 24 ന...

Untitled-1 copyബാഗ്ലൂര്‍: ചന്ദ്രയാന്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ച ശേഷം ചൊവ്വയെ ലക്ഷ്യം വെച്ച് മംഗള്‍യാന്‍ ആയിരുന്നു ഇന്ത്യയുടെ അടുത്ത ലക്ഷ്യം. സെപ്റ്റംബര്‍ 24 ന് മംഗള്‍യാന്‍ ചൊവ്വയിലെത്തുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ അടുത്ത ലക്ഷ്യം സൂര്യനിലെക്കാണെന്നാണ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

sameeksha-malabarinews

മംഗള്‍യാന്‍ പൂര്‍ണ്ണമായും, തദ്ദേശീയമായും രൂപവല്‍ക്കരിച്ചതാണെന്നും നാസക്ക് ഇക്കാര്യത്തില്‍ യാതൊരു പങ്കും അവകാശപ്പെടാനില്ലെന്നും രാധാകൃഷ്ണന്‍ പ്രതികരിച്ചു. ചന്ദ്രനിലേക്കുള്ള ദൗത്യ പദ്ധതിയായ ചന്ദ്രയാന്‍ 2 പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും വൈകാതെ തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കുന്നതിനെ തുടര്‍ന്ന് 2017 ഓടെ സൂര്യനെ ലക്ഷ്യം വെച്ചുള്ള മറ്റൊരു ദൗത്യം ഐഎസ് ആര്‍ ഒ ഏറ്റെടുക്കും

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!