ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ല ഹൈക്കോടതി

Untitled-1 copyകൊച്ചി: ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാറുകളുടെ നിലവാര പരിശോധന തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളി. നേരത്തെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന 418 ബാറുകളുടെ കാര്യത്തിലാണ് ഇത് ബാധകം. നിലവാരമില്ലാത്ത ബാറുകളായിരുന്നു അന്ന് അടച്ച് പൂട്ടിയിരുന്നത്. അബ്കാരിനയം സര്‍ക്കാര്‍ നിയമമാക്കിയതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മദ്യ നയത്തില്‍ എന്തെങ്കിലും ഇളവ് ഉണ്ടായാല്‍ തന്നെയും ഇപ്പോള്‍ അടച്ച ബാറുകള്‍ക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്ന സൂചനയാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ബാറുകളില്‍ നിലവാര പരിശോധന നടത്താന്‍ തീരുമാനമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതോടെ ഇത് നിര്‍ത്തി വെക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബാറുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം നിലവാരമുയര്‍ത്തിയാല്‍ ലൈസന്‍സ് ലഭിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ കൂടുതല്‍ പണം മുടക്കിയതെന്നാണ് ബാറുടമകള്‍ പറയുന്നത്.

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രിംകോടതി വിമര്‍ശനാത്മകമായ സമീപനമാണ് സ്വീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top