പര്‍ദ്ദയിടാതെ യുവാക്കള്‍ക്കൊപ്പം നൃത്തം ചവിട്ടിയ യുവതികള്‍ക്ക് ചാട്ടവാറടി

Untitled-1 copyടെഹ്‌റാന്‍: പര്‍ദ്ദ ധരിക്കാതെ യുവാക്കള്‍ക്കൊപ്പം നൃത്തം ചവിട്ടിയ 3 ഇറാനിയന്‍ യുവതികള്‍ക്ക് ചാട്ടയടിയും, തടവുശിക്ഷയും. ഇവര്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ യൂ ട്യൂബിലൂടെ പുറത്ത് വന്നതോടെയാണ് ഇറാനിയന്‍ അധികൃതര്‍ നടപടിയെടുത്തത്. വീഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്ത യുവതിക്ക് 1 വര്‍ഷം തടവും 91 ചാട്ടയടിയും നല്‍കിയപ്പോള്‍ 6 മാസം തടവും 91 ചാട്ടയടിയുമാണ് മറ്റുളളവര്‍ക്ക് ലഭിച്ച ശിക്ഷ.

തീര്‍ത്തും സ്വാകര്യമായി സ്മാര്‍ട്ട്‌ഫോണില്‍ ചിത്രീകരിച്ച രംഗം 10 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ കണ്ടത്. ഇസ്ലാമിക മൂല്ല്യങ്ങളുടെ ലംഘനമായാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. അതെസമയം സംഭവത്തില്‍ ഖേദപ്രകടിപ്പിച്ച ഇവര്‍ക്ക് പിന്നീട് ജാമ്യം നല്‍കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top