അധിക നികുതി പിരിക്കാന്‍ വന്നാല്‍ തടയും; പിണറായി

pinarayiതിരു: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജനങ്ങളുടെമേല്‍ അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം അനുവദിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അധിക നികുതി പിരിക്കാന്‍ വന്നാല്‍ അത് ജനങ്ങള്‍ തടയുമെന്നും പിണറായി പറഞ്ഞു.

നികുതി പ്രഖ്യാപിച്ചാല്‍ അത് പിരിക്കാനും സര്‍ക്കാറിനറിയാമെന്ന സാംസ്‌ക്കാരിക മന്ത്രി കെ സി ജോസഫിനുള്ള മറുപടിയായിരുന്നു പിണറായിയുടേത്.

സിപിഎമമിന്റെ ഭീഷണിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്നായിരുന്നു കെസി ജോസഫ് പറഞ്ഞത്. എന്നാല്‍ നികുതി പിരിക്കാന്‍ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അപ്പോള്‍ അറിയാമെന്നാണ് പിണറായി പറയുന്നത്.

അതെസമയം നികുതി പോലീസിന്റെ സഹായത്തോടെ പിരിക്കാന്‍ വന്നാല്‍ ജനകീയ സമരം കൊണ്ട് നേരിടുമെന്ന് കഴിഞ്ഞ ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top