HIGHLIGHTS : മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ് തീവ്രവാദികളുടെ സഹായിയെ പോലീസ് മൂന്നാറില്‍ അറസ്റ്റ് ചെയ്തു. തീവ്രവാദികളായ വഖാസിനും, തഹ്സിന് അക്തറിനും താമസിക്കാന്‍ സ...
മൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ് തീവ്രവാദികളുടെ സഹായിയെ പോലീസ് മൂന്നാറില്‍ അറസ്റ്റ് ചെയ്തു. തീവ്രവാദികളായ വഖാസിനും, തഹ്സിന് അക്തറിനും താമസിക്കാന്‍ സൗകര്യമൊരുക്കിയതിനാണ് ബീഹാര്‍ സ്വദേശിയായ ജമീല്‍ ഷഫീഖുള്ളിനെ പോലീസ് അറസ്റ്റ് ചെയ്തത്.
![](https://malabarinews.com/wp-content/uploads/2024/06/auto-caught-fire.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
മൂന്നാറില്‍ വര്‍ഷങ്ങളായി കാപ്പിക്കട നടത്തിവരികയാണ് ജമീല്‍. തീവ്രവാദികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ഈ പ്രദേശം മൊത്തമായി വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)