പരപ്പനങ്ങാടി : നെടുവ സൗത്ത് എ .എം.എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും കരാട്ടെ പ്രദർശനവും നടന്നു . ഇന്നത്തെ തലമുറ ലഹരി തേടി അലയുമ്പോൾ ആരോഗ്യമുള്ള ശരീരത്തെയും മനസ്സിനെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി കരാട്ടെ പ്രദർശനവും ബോധവൽക്കരണ ക്ലാസും സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞയും നടന്നു.
കരാട്ടെ മേഖലയിൽ വർഷങ്ങളുടെ പരിചയസമ്പത്തുള്ള സെൻസെയി മുനവ്വിർ എം.പി ,സെൻപയി റഫീഖ് മൊതുവിൽ ,സെൻപയി അൻസിബ കെ.വി എന്നിവർ നേതൃത്വം നൽകി .ചടങ്ങിൽ പി.ടി .എ പ്രസിഡന്റ് ജലീൽ ചുക്കാൻ ,ഹെഡ്മിസ്ട്രെസ്സ് സുനു കെ.പി , മാനേജർ കുഞ്ഞമ്മദു പാലക്കാട്ട് അധ്യാപകരായ നിഹാൽ ടി ,എം.എം നിയാസ് പങ്കെടുത്തു .




