
കാലിക്കറ്റിന്റെ ബിരുദ സർട്ടിഫിക്കറ്റ് വിതരണം: തൃശ്ശൂരിൽ ഏറ്റുവാങ്ങിയത് 863 പേർ
തൃശ്ശൂര്‍ ജില്ലയില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അസല്‍ ബിരുദസര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് 863 പേര്‍. ഈ വര്‍ഷം ബിരുദജേതാക്കളായവര്‍ക്ക് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങ് തൃശ്ശൂരിലെ വിദ്യാര്‍ഥികള്‍ക്കായി വിമല കോളേജിലാണ് നടത്തിയത്. ചടങ്ങ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. കെ. പ്രദീപ് കുമാർ, ഡോ. ടി. വസുമതി, വിമലാ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ (ഡോ.) ബീന ജോസ്, എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ (ഡോ.) മരിയറ്റ് എ. തേരാട്ടിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ് നന്ദി പറഞ്ഞു. വിദ്യാര്‍ഥികളുടെ അഭിമാനനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ രക്ഷിതാക്കളും എത്തിയിരുന്നു. മറ്റു ജില്ലകളിലെ ബിരുദദാനച്ചടങ്ങുകൾ വയനാട്: പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി – ജൂണ്‍ 28, കോഴിക്കോട്: സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി കോഴിക്കോട് – ജൂണ്‍ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി – ജൂലൈ രണ്ട് എന്നിങ്ങനെയാണ്.
പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക്. (CBCSS-V-UG) (2022 & 2023 പ്രവേശനം) ഏപ്രിൽ 2024, (2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ആഗസ്റ്റ് ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ഏപ്രിൽ 2023 (CBCSS) റഗുലർ / (CUCBCSS) സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.കോം. പ്രൊഫഷണൽ, ബി.കോം ഹോണേഴ്‌സ് (CBCSS – UG 2019 പ്രവേശനം, CUCBCSS – UG 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




