കൊച്ചി: സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തറ അത്തച്ചമയം. അത്ത നഗറില്‍ രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത്താഘോഷം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നാണ് ചരിത്രപ്രസിദ്ധമായ അത്ത ഘോഷയാത്ര നടത്തുക. കേരളത്തിന്റെ തനതു കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകും.
ഇത്തവണ കേരളത്തിലെ എല്ലാ നാടന്‍ കലാരൂപങ്ങളും ഉള്‍പ്പെടെ 1000 പേര്‍ അണിനിരക്കുന്ന ഘോഷയാത്രയാണ് അത്തദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
കൊച്ചി മഹാരാജാവ് ഉത്സവം കാണുന്നതിനായി അണിഞ്ഞൊരുങ്ങി പല്ലക്കില്‍ സര്‍വ്വ സന്നാഹത്തോടെ യാത്ര നടത്തുന്നതിന്റെ ഓര്‍മ്മ പുതുക്കിയാണ് അത്തം ഘോഷയാത്ര നടക്കുന്നത്. കേരളത്തിന് ഓണത്തിന് തുടക്കം കുറിക്കുന്നത് തൃപ്പൂണിത്തറ അത്തച്ചമയത്തോടെയാണ്.



