ഇന്ത്യന്‍ മുജാഹിദ് തീവ്രവാദികളുടെ സഹായി മൂന്നാറില്‍ അറസ്റ്റില്‍

AIR INDIA copyമൂന്നാര്‍: ഇന്ത്യന്‍ മുജാഹിദ് തീവ്രവാദികളുടെ സഹായിയെ പോലീസ് മൂന്നാറില്‍ അറസ്റ്റ് ചെയ്തു. തീവ്രവാദികളായ വഖാസിനും, തഹ്‌സിന്‍ അക്തറിനും താമസിക്കാന്‍ സൗകര്യമൊരുക്കിയതിനാണ് ബീഹാര്‍ സ്വദേശിയായ ജമീല്‍ ഷഫീഖുള്ളിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നാറില്‍ വര്‍ഷങ്ങളായി കാപ്പിക്കട നടത്തിവരികയാണ് ജമീല്‍. തീവ്രവാദികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ഈ പ്രദേശം മൊത്തമായി വളഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top