Section

malabari-logo-mobile

വധൂവരന്‍മാര്‍ വിവാഹത്തിന് മുമ്പ് ലൈംഗികശേഷി പരിശോധിക്കണം; മദ്രാസ് ഹൈക്കോടതി

HIGHLIGHTS : ചെന്നൈ: വധൂവരന്‍മാര്‍ വിവാഹത്തിന് മുമ്പ് ലൈംഗികശേഷി പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്ത് ലൈംഗികശേഷി ഇല്ലാത്തതിനാല്‍ ഒട്ടനവധി വിവാഹമോചനങ...

MODEL copyചെന്നൈ: വധൂവരന്‍മാര്‍ വിവാഹത്തിന് മുമ്പ് ലൈംഗികശേഷി പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സംസ്ഥാനത്ത് ലൈംഗികശേഷി ഇല്ലാത്തതിനാല്‍ ഒട്ടനവധി വിവാഹമോചനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധനയിലൂടെ ഉറപ്പുവരുത്തിയാല്‍ വിവാഹമോചനം തടയാമെന്നുമാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റീസ് എന്‍ കിരുബകരന്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹനിയമങ്ങള്‍ ഇതനുസരിച്ച് ഭേദഗതി വരുത്തണമെന്നും വിഷയം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമമുണ്ടാകുന്നതിനെ പറ്റി അറിയിക്കാനും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈംഗികശേഷി മറച്ചുവെച്ച് വിവാഹം കഴിക്കുന്നത് കുറ്റകരമാണെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

തിരിച്ചിറപ്പള്ളി സ്വദേശിനിയായ യുവതി ഭര്‍ത്താവിന് ലൈംഗിശേഷിയില്ലെന്ന് കാണിച്ച് വിവാഹമോചന കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മധുര ബഞ്ചിന്റെ ഈ നിരീക്ഷണം. തനിക്ക് ലൈംഗികശേഷിയില്ലെന്ന പരിശോധന ഫലമില്ലാതെ വിവാഹമോചന ഹര്‍ജി നല്‍കാനാകില്ല എന്ന വാദവുമായാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ലൈംഗികശേഷിയില്ലെന്ന കാരണത്താലുള്ള വിവാഹമോചന കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന നിയമം കൊണ്ടുവരണമെന്നും കോടതി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!