Section

malabari-logo-mobile

ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവം; കിറ്റക്‌സ് മാനേജ്‌മെന്റിന് ഉത്തരവാദിത്വം;എംഎല്‍എ

HIGHLIGHTS : Incident where out-of-state workers attack police

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പോലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തിയ ആക്രമണത്തില്‍ കിറ്റക്‌സ് മാനേജ്‌മെന്റിന് പങ്കുണ്ടെന്ന് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍. ഉത്തരവാദിത്വത്തില്‍ നിന്ന് മാനേജ്‌മെന്റിന് ഒഴിഞ്ഞുമാറാനാകില്ലെന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ശ്രീനിജന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അഞ്ചു പേര്‍ക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികാണ് ഇവിടെ താമസിച്ചിരുന്നതെന്നും കമ്പനിക്ക് അകത്തുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടുവെന്നും ഈ തൊഴിലാളികള്‍ക്കെതിരെ നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലേബര്‍ ഡിപ്പാര്‍ട്ട് മെന്റ് പരിശോധനകള്‍ക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കിറ്റക്‌സ് മാനേജ്‌മെന്റ് ശ്രമിച്ചതെന്നും എംഎല്‍എ പറഞ്ഞു.കേരളം വ്യവസായ സൗഹൃദമല്ലെന്നും കിറ്റക്‌സ് മാനേജ്‌മെന്‍് പ്രചരണം നടത്തി. ഇതിനെ തുടര്‍ന്ന് അന്വേഷണം തുടരാനും സാധിച്ചില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള സംഭവമെന്നും അന്ന് തന്നെ ഇത് കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും എംഎല്‍എ പി വി ശ്രീനിജന്‍ പറഞ്ഞു.

അതെസമയം എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. ഇന്നലെ രാത്രി ക്യാമ്പിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രിസ്മസ് കരോളിനായി ഇറങ്ങി. ആസമയത്ത് തൊഴിലാളികളില്‍ ചിലര്‍ തന്നെ പരിപാടി മൂലം ഉറക്കം കളയുമെന്ന് പറഞ്ഞു. അതാണ് തര്‍ക്കത്തിലേക്കും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും നയിച്ചത്. സെക്യൂരിറ്റിക്കും അവരെ തടയാന്‍ കഴിയാതിരുന്നതോടെ പോലീസിനെ വിളിക്കുകയായിരുന്നുവെന്നു. ഇതാണ് നടന്നത്. അല്ലാതെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത് പോലെ കിറ്റെക്‌സിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സംഭവത്തിന് ബന്ധമില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

sameeksha-malabarinews

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് പോലീസിനു നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു.കുന്നത്തുനാട് പോലീസ് സ്‌റ്റേഷനിലെ രണ്ട് ജീപ്പുകള്‍ കത്തിക്കുകയും ചെയ്തു. കിറ്റെക്‌സിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളകള്‍ തമ്മില്‍ ഏറ്റുമട്ടിയതാണ് സംഘര്‍ഷത്തില്‍ കാലാശിച്ചത്. തൊഴിലാളി ക്യാമ്പില്‍ സംഘര്‍ഷ മുണ്ടെന്ന് അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെത്. സംഭവ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെയും ഇവര്‍ ആക്രമിച്ചു. നാട്ടുകാര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.തുടര്‍ന്ന് ആലുവ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എത്തിയ വന്‍ പോലീസ് സന്നാഹത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായിരുന്നു തൊഴിലാളികള്‍ എന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!