Section

malabari-logo-mobile

പ്രധാനമന്ത്രി കര്‍ഷകരോട് മാപ്പ് പറഞ്ഞതിനെ കൃഷിമന്ത്രി അപമാനിച്ചു: രാഹുല്‍ ഗാന്ധി

HIGHLIGHTS : Agriculture Minister insults PM's apology to farmers: Rahul Gandhi

ന്യൂഡല്‍ഹി: കര്‍ഷകരോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ കാര്‍ഷിക മന്ത്രി അപമാനിച്ചെന്ന് രാഹുല്‍ ഗാന്ധി. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

‘വീണ്ടും കര്‍ഷക വിരുദ്ധ നടപടികള്‍ സ്വീകരിച്ചാല്‍ അന്നദാതാക്കളുടെ സത്യാഗ്രഹം വീണ്ടും വരും. അഹന്തയെ തോല്‍പ്പിച്ച് കര്‍ഷകര്‍ ആ തീരുമാനത്തെ പരാജയപ്പെടുത്തും’ -രാഹുല്‍ വ്യക്തമാക്കി.

sameeksha-malabarinews

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് തോമര്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന സൂചന നല്‍കിയത്.

‘ഞങ്ങള്‍ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കൊണ്ടുവന്നു. പക്ഷെ, ചില ആളുകള്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്കു ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന വന്‍ പരിഷ്‌കാരമായിരുന്നു അവ’, തോമര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!