Section

malabari-logo-mobile

പുതുവർഷ വിപണിയിലെത്തിക്കാൻ  പെടക്കണ ‘കാളാഞ്ചി’ വിളവെടുപ്പു നടത്തി

HIGHLIGHTS : Fish hatchery harvest

താനൂർ: പൂരപ്പുഴയിൽ വളർത്തിയ മത്സ്യ കൂടുകൃഷി വിളവെടുപ്പ് നൂറുമേനി വിജയം. പൂരപ്പുഴ അംബേദ്കർ ഗ്രാമം സ്വദേശി പള്ളത്ത് ഷൈജുവിന്റെയും കൂട്ടാളികളുടെയും കൂടുകൃഷിയാണ് വിളവെടുപ്പ് നടത്തിയത്.
ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൂട് കൃഷിക്ക് സഹായമേകിയത്. ഇരുമ്പ് പൈപ്പുപയോഗിച്ച് ഫ്രയ്മും നൈലോൺ വലകളും ഉപയോഗിച്ചാണ്  കൂട്കൃഷിയൊരുക്കിയത്. ഏകദേശം എട്ടു മാസം മുമ്പ് കൂടുകളിൽ നിക്ഷേപിച്ച കാളാഞ്ചിയാണ് വിളവെടുപ്പ് നടത്തിയത്. ഒന്നര കിലോ മുതൽ രണ്ടര കിലോ വരെയാണ് തൂക്കം. നൂറു കിലോയോളം മത്സ്യമാണ് ഇന്ന് വിൽപ്പന നടത്തിയത്.
മത്സ്യഫെഡ് മുൻ ജില്ലാ ഓഫീസർ അഹമ്മദ്കുട്ടി പഞ്ചാരയിൽ വിളവെടുപ്പ‌് ഉദ‌്ഘാടനം ചെയ‌്തു. നഗരസഭാംഗം പി. ഉണ്ണികൃഷ്ണൻ, ദിപേഷ്, ഫിഷറീസ് കോർഡിനേറ്റർ കെ. അലീന, പൊതുപ്രവർത്തകരായ ഭാസ്കരൻ, ഷഫീക്ക് പിലാതോട്ടത്തിൽ, ഷിബിൻ ടി. ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!