റവ ലഡു
തയ്യാറാക്കിയത്; ഷെരീഫ യു.സി
ആവശ്യമായ സാധനങ്ങൾ:-
നെയ്യ് അഞ്ച് വലിയ സ്പൂൺ
റവ ഒരു കപ്പ്
കശുവണ്ടിപ്പരിപ്പ്, കിസ്മിസ് രണ്ടു വലിയ സ്പൂൺ
പഞ്ചസാര ഒരു കപ്പ്
ഏലക്ക നാലെണ്ണം
പാൽ 3 വലിയ സ്പൂൺ
തയ്യാറാക്കുന്ന :-
പാനിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി റവ ചേർത്ത് തുടരെ ഇളക്കുക. ആറ് മിനുട്ട് പച്ചമണം മാറുംവരെ വറുത്ത് തണുക്കാൻ വയ്ക്കുക. മറ്റൊരു പാനിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചെറുതീയിൽ കശുവണ്ടിപ്പരിപ്പും മുന്തിരിയും മൂപ്പിക്കുക. റവ അൽപം ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. ഇതൊരു ബൗളിൽ ആക്കി മൂപ്പിച്ചെടുത്ത കശുവണ്ടിപ്പരിപ്പും കിസ്മിസും ചേർക്കുക. പഞ്ചസാരയും ഏലക്കയും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് റവ മിശ്രിതത്തിൽ ചേർത്ത് മൂന്നു വലിയ സ്പൂൺ ചൂടുള്ള നെയ്യ്, പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ചെറിയ ഉരുളകളാക്കി അതിനു മുകളിൽ കശുവണ്ടിപരിപ്പ് വെച്ച് അലങ്കരിക്കുക.
റവ ലഡു തയ്യാർ.




