തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം;2 പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടരുന്നു. ശനിയാഴ്ച രാത്രിയില്‍ വട്ടീയൂര്‍കാവിന് സമീപം ഉണ്ടായ ആക്രമണത്തില്‍ ഇരുകൂട്ടരും സ്‌ഫോടക വസ്തുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. കുത്തേറ്റവരെ ഗുണ്ടകള്‍ തന്നെ കൊണ്ടുപോയി.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അരുവിക്കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം റൂറല്‍ എസ്പി രാജേന്ദ്രപ്രസാദുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

Share news
error: Content is protected !!
Scroll to Top