ബിഹാറിലെ മുസാഫര്‍പൂരിലെ നൂഡില്‍ നിര്‍മ്മാണ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുസാഫര്‍പൂരിലെ ബേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള ഫാക്ടറിയിലാണ് അപകടം ഉണ്ടായിരിക്കുന്നത്.
നൂഡില്‍സ് നിര്‍മ്മാണ ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മുസാഫര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) പ്രണവ് കുമാര്‍ അറിയിച്ചു.
സ്ഫോടനം രൂക്ഷമായതിനാല്‍ സമീപത്തെ ഫാക്ടറികളുടെ ടെറസും തകര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
എസ്എസ്പി ജയന്ത് കാന്തിന്റെ നേതൃത്വത്തില്‍ പോലീസും അഗ്‌നിശമന സേനാംഗഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.




