Section

malabari-logo-mobile

സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു

HIGHLIGHTS : Salman Khan was bitten by a snake

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് പാമ്പ് കടിയേറ്റു. ജന്മദിനത്തിന് മുന്നോടിയായി, സല്‍മാന്‍ ഖാന്‍ തന്റെ പന്‍വേല്‍ ഫാം ഹൗസിലായിരുന്നു. അവിടെ വെച്ചാണ് പാമ്പിന്റെ കടിയേറ്റത്. പാമ്പ് സല്‍മാന്‍ ഖാന്റെ കൈയിലാണ് കടിച്ചത്. വിഷമില്ലാത്ത പാമ്പാണ് താരത്തെ കടിച്ചത്. അതുകൊണ്ടുതന്നെ മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. വിഷത്തിനെതിരെയുള്ള മരുന്ന് നല്‍കി ഏതാനും മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിന് ശേഷം സല്‍മാന്‍ ഖാനെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. താരം തന്റെ ആഡംബര ഫാം ഹൗസിലാണ് കുറച്ചുനാളുകളായി ജന്മദിനം ആഘോഷിക്കാറുള്ളത്.

കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണിന്റെ ഭൂരിഭാഗം സമയത്തും സല്‍മാന്‍ ഖാന്‍ തന്റെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മ്മയുടെ പേരിലുള്ള പന്‍വേല്‍ ഫാം ഹൗസിലാണ് താമസിച്ചിരുന്നത്. ഫാമില്‍ ജോലി ചെയ്യുന്നതിന്റെയും വിത്ത് വിതയ്ക്കുന്നതിന്റെയും നിരവധി ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പമുള്ള ഒരു ഗാനം സല്‍മാന്‍ ഖാന്‍ തന്റെ ഫാംഹൗസില്‍ ചിത്രീകരിച്ചിരുന്നു.

sameeksha-malabarinews

ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ എന്ന ചിത്രത്തിന് വേണ്ടി സല്‍മാന്‍ ഖാന്‍ നേരത്തെ തന്നെ ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്. 2022-ല്‍ ‘ടൈഗര്‍ 3’ യുടെ ചിത്രീകരണം തുടരാന്‍ താരം കത്രീന കൈഫിനൊപ്പം ചേരുമെന്നാണ് വിവരം. പൂജാ ഹെഗ്ഡെയ്ക്കൊപ്പം ‘കഭി ഈദ് കഭി ദിവാലി’, ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പമുള്ള ‘കിക്ക് 2’ എന്നിവയും സല്‍മാന്‍ ഖാന്റെ പുതിയ ചിത്രങ്ങളാണ്. ഇതിനെല്ലാം പുറമെ ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’യിലും താരം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!