HIGHLIGHTS : In Vadakara, a young man was called out of his house and brutally beaten; The car caught fire

ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. മറ്റൊരു ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവാവിന്റെ കാര്‍ കത്തിച്ചത്.
ആക്രമിച്ചവര്‍ക്ക് യുവാവുമായി മുന്‍പരിചയമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വാനിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നില്‍.

സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണം നടത്തിയതെന്നും കണ്ണൂരില്‍നിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും സൂചനയുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.