മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍ (90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപ്രതിയില്‍ ചികില്‍സയിലായിരുന്നു. മൂന്നുതവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു.1987 മുതല്‍ 2001 വരെ തുടര്‍ച്ചയായി മൂന്നുവട്ടം മലമ്പുഴയില്‍നിന്ന് നിയമസഭാംഗമായിരുന്നു. 1987ല്‍ വൈദ്യുതി ഗ്രാമവികസന മന്ത്രി, 1996ല്‍ ധനമന്ത്രിയായി, 2001ല്‍ ചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു. വെള്ളോലി ശങ്കരന്‍കുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോന്‍ ജനിച്ചത്. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍.ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.



