Section

malabari-logo-mobile

സ്വര്‍ണകടത്ത് കേസ്; അടിയന്തരപ്രമേയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

HIGHLIGHTS : Gold smuggling case; The Chief Minister said that the urgent resolution can be discussed in the House

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് നിയമ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഉച്ചക്ക് 1 മണി മുതല്‍ 2 മണിക്കൂര്‍ ചര്‍ച്ച നടക്കും.

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിലുള്‍പ്പെടെ പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളവും പൊതുസമൂഹവും അറിയാന്‍ താത്പര്യമുള്ള വിഷയമാണിത്, പൊതു സമൂഹത്തിന്റെ അറിവിലേക്കായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി സഭയില്‍ നിലപാട് അറിയിക്കുകയായിരുന്നു.

sameeksha-malabarinews

മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനത്തില്‍ ഡോളര്‍ കടത്ത് നടന്നു എന്ന് പ്രധാന പ്രതി മജിസ്‌ട്രേറ്റ് കോടിതയില്‍ സിആര്‍പിസി 164 പ്രകാരം മല്‍കിയ മൊഴിയുടെ വിവരം പുറത്ത് വന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരേയും ഉപയോഗിച്ചുകൊണ്ട് മൊഴി തിരുത്തിക്കാന്‍ നടത്തിയ ശ്രമം മൂലം സ്വര്‍ണകടത്ത് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആശങ്ക സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണം എന്നാണ് അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നത്. ഷാഫി പറമ്പില്‍ എം എല്‍ എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!