Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ തട്ടിപ്പിനിരയാക്കി പണവും മൊബൈലും മോഷ്ടിച്ചു

HIGHLIGHTS : In Parappanangadi, non-state workers were duped and their money and mobile phones were stolen

പരപ്പനങ്ങാടി: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചു കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ബീഹാര്‍ സ്വദേശികളായ മുഹമ്മദ് അസ്ലം, ജാഹിദ്, ദുല്‍ഫിക്കാര്‍ എന്നിവരുടെ പതിനാറായിരം രൂപയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഓട്ടോ വിളിച്ചെത്തിയ മോഷ്ടാവ് പരപ്പനങ്ങാടി നഹാസ് ആശുപത്രിക് പിറക് വശത്തെ പറമ്പ് വൃത്തിയാക്കാന്‍ സ്ഥലമുടമയെന്ന വ്യാജേനെ ഇവരോട് ആവശ്യപെടുകയായിരുന്നു. പണി തുടങ്ങുന്നതിനിടെ ഇവര്‍ അഴിച്ചു വെച്ച ഷര്‍ട്ടും ബാഗുമെടുത്ത് ഇയാള്‍ ഇവിടെ നിന്ന് ഓടിമറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പരപ്പനങ്ങാടി പൊലിസില്‍ പരാതി നല്‍കുകയും സി. സി. ടി.വി. ദൃശ്യങ്ങള്‍ സംഘടിപ്പിച്ച് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

അതെ സമയം തങ്ങളുടെ പരാതി പൊലിസ് വേണ്ടത്ര മുഖവിലക്കെടുത്തിട്ടില്ലന്നും തങ്ങളുടെ മാസങ്ങളായുള അദ്ധ്വാന മിച്ചമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ പറഞ്ഞു.
അതെ സമയം മോഷ്ടാവ് തീവണ്ടി മാര്‍ഗം രക്ഷപ്പെട്ടിരിക്കാം എന്ന സൂചനയാണ് ലഭിക്കുന്നത്. സൈബര്‍ സെല്ലിന്റെതുള്‍ പ്പടെയുളള അന്വേഷണ സംവിധാനങ്ങള്‍ ഉപയോഗപെടുത്തിയിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാണന്നും പരപ്പനങ്ങാടി പോലീസ് പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!