Section

malabari-logo-mobile

പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു

HIGHLIGHTS : Posters, banners, flagpoles and graffiti were removed

കോഴിക്കോട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടര്‍ന്ന് ബുധനാഴ്ച ഫ്‌ളയിങ് സ്‌ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും ചേര്‍ന്ന് ജില്ലയില്‍ നീക്കം ചെയ്തത് 3717 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും.

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 3352 പ്രചാരണ വസ്തുക്കളും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച 365 വസ്തുക്കളും ചുവരെഴുത്തും മറ്റുമാണ് നീക്കം ചെയ്തത്.

sameeksha-malabarinews

ഇതോടെ കോഴിക്കോട് ജില്ലയില്‍ ആകെ 11,823 പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്തു. ഇതില്‍ സി-വിജില്‍ ആപ്പ് വഴി പരാതി ഉന്നയിച്ച 1252 കേസുകള്‍ ഉള്‍പ്പെടും. ആപ്പ് വഴി ആകെ 1253 പരാതികളാണ് ലഭിച്ചത്. ഇതില്‍ 1205 പരാതികള്‍ 100 മിനിറ്റിനുള്ളില്‍ തീര്‍പ്പാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!