Section

malabari-logo-mobile

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

HIGHLIGHTS : Papan met a tragic end while unloading the elephant from the lorry

പാലക്കാട്: മേലാര്‍കോട് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനായി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. ഇതിനിടെ ആന മുന്നോട്ട് നീങ്ങിയതും ലോറിയില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുബാറിനിടയിലായി ദേവന്‍ കുടുങ്ങുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!