Section

malabari-logo-mobile

ആനപ്പടി ഗവ: എല്‍.പി സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുത്തു

HIGHLIGHTS : Anapady Govt.: LP School has harvested organic vegetables

പരപ്പനങ്ങാടി: ആനപ്പടി ഗവ: എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ സഹകരണത്തോടെ നട്ടുനനച്ചു വളര്‍ത്തിയ അടുക്കള തോട്ടത്തില്‍ നിന്നും ജൈവ പച്ചക്കറി വിളവെടുത്തു. കാര്‍ഷിക സംസ്‌കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളില്‍ വളര്‍ത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളെ കൃഷിയുമായി ചേര്‍ത്തുകൊണ്ട് കാര്‍ഷികവിളകള്‍, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളില്‍ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടു മാസം മുമ്പ് പാചകപ്പുരയോട് ചേര്‍ന്ന സ്ഥലത്ത് തൈകള്‍ നട്ടത്.

പ്ലാസ്റ്റിക് ചാക്കില്‍ കരിയില നിറച്ച് ഇടവളമായി ചാണകപ്പൊടിയും ആട്ടിന്‍ കാഷ്ഠവും ചേര്‍ത്താണ് തൈകള്‍ പരിപാലിച്ചത്. മുന്‍ പി.ടി.എ പ്രസിഡണ്ടും 2019-ലെ സംസ്ഥാന വനമിത്ര അവാര്‍ഡു ജേതാവുമായ ആലിക്കകത്ത് അബ്ദുള്‍ റസാഖ് എന്ന കുഞ്ഞോന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ നൂറുമേനി വിഷരഹിത പച്ചക്കറി വിളയിച്ചെടുത്തത്. വിളവെടുത്ത തക്കാളി, വഴുതന, വെണ്ടക്ക ഉപയോഗിച്ചുളള സാമ്പാറാണ് ഇന്നലെ ഉച്ചഭക്ഷണത്തിലേക്കൊരുക്കിയത്. ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു, വിനീത ജോണ്‍ദാസ്, സ്‌കൂള്‍ ലീഡര്‍ ഹന്ന, മാജിഷ, റാനിയ, വനമിത്ര കുഞ്ഞോന്‍, വിളവെടുപ്പിന് നേതൃത്വം നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!