Section

malabari-logo-mobile

ദുരിതകാലത്തും പകയൊടുങ്ങാത്ത തീരം : താനൂര്‍ അഞ്ചുടിയില്‍ സംഘര്‍ഷം: സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ചു

HIGHLIGHTS : താനൂര്‍: ലോക്ക്ഡൗണും കോവിഡും വിതച്ച ദുരിതങ്ങളൊന്നും ബാധിക്കാത്ത രാഷ്ട്രീയപകയുമായി താനൂരിന്റെ തീരങ്ങള്‍ താനൂര്‍ അഞ്ചുടിയില്‍ വീണ്ടും രാഷ്ട്രീയ സംഘര്...

താനൂര്‍: ലോക്ക്ഡൗണും കോവിഡും വിതച്ച ദുരിതങ്ങളൊന്നും ബാധിക്കാത്ത രാഷ്ട്രീയപകയുമായി താനൂരിന്റെ തീരങ്ങള്‍ താനൂര്‍ അഞ്ചുടിയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം . ആക്രമണത്തില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കുപ്പന്റെ പുരക്കല്‍ സൈനുദീ(41)ന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സൈനുദ്ദീന്‍ തന്റെ വീടിന്റെ സമീപത്ത് നില്‍ക്കുന്ന വേളയില്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിറകില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു
ഇവര്‍ അഞ്ചുടിയിലെ സ്ഥിരം അക്രമിസംഘമാണെന്നും ഇവര്‍ പറഞ്ഞു.

കൈയ്ക്ക് പരിക്കേറ്റ സൈനുദ്ദീനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുദിവസം മുമ്പ് തനിക്ക് വധഭീഷണിയുണ്ടെന്ന കാണിച്ച് സൈനുദ്ധീന്‍ താനൂര്‍ പോലീസിന് പരാതി നല്‍കിയിരുന്നു തീരദേശ സമാധാന കമ്മിറ്റി അഞ്ചുടി മേഖലാ കണ്‍വീനര്‍ കൂടിയാണ് സൈനുദ്ദീന്‍.

sameeksha-malabarinews

കഴിഞ്ഞ ദിവസം പണ്ടാരകടപ്പുറത്ത് ട്രോമാകെയര്‍ പ്രവര്‍ത്തകനായ ജാബിര്‍ എന്ന യുവാവിനും വെട്ടേറ്റിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!