Section

malabari-logo-mobile

പെരിന്തല്‍മണ്ണ കീഴാറ്റൂരില്‍ അതീവ ജാഗ്രത: ഉംറ കഴിഞ്ഞ് നിരീക്ഷണത്തിലിരിക്കാതെ നിര്‍ബാധം സഞ്ചരിച്ച വ്യക്തിക്കെതിരെ കേസെടുക്കും

HIGHLIGHTS : പെരിന്തല്‍മണ്ണ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച കീഴാറ്റൂരിലെ സ്ഥിതിഗതികള്‍ ഗുരുതരമാവാതിരിക്കണമെങ്കില്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് മലപ്പുറം കളക്ടറുടെ...

പെരിന്തല്‍മണ്ണ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച കീഴാറ്റൂരിലെ സ്ഥിതിഗതികള്‍ ഗുരുതരമാവാതിരിക്കണമെങ്കില്‍ അതീവ ജാഗ്രത അനിവാര്യമാണെന്ന് മലപ്പുറം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ വ്യക്തി ആനക്കയം പഞ്ചായത്തില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ ഉള്‍പ്പടെ പൊതു ഇടങ്ങളില്‍ നിര്‍ബാധം പോയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

കോവിഡ് സ്ഥിരീകരിച്ച 85 കാരന്‍ മന്ത്ര ചികിത്സകനായതിനാല്‍ ഇയാളെ സന്ദര്‍ശിക്കാനും പലരും വീട്ടില്‍ എത്തിയിട്ടുണ്ടാകാമെന്നതും രോഗത്തിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെടാനിടയായവരില്‍ നിന്നും ചിലരുടെ സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കും. തുടര്‍ന്ന് ആവശ്യമങ്കില്‍ കാസര്‍കോഡിന് സമാനമായ രീതിയില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പ്രദേശത്ത് വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

sameeksha-malabarinews

ഇവരുമായി ഇടപഴകിയ ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ട് ആശുപത്രികളിലെത്താതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ച് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച കൊറോണ സ്ഥരീകരിച്ച പൂന്താനത്തെ 85കാരനം കഴിഞ്ഞ 11ാംതിയ്യതി ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് രോഗം പകര്‍ന്നത്. പിതാവിനെയും ബന്ധുക്കളെയും ഇയാള്‍ ആശ്ലേഷിച്ചിരുന്നു. മദ്രസാ അധ്യാപകനായ ഇയാളോട് ഹോം കോറന്റയിനാവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവിശ്യപ്പെട്ടെങ്ങിലും ഇയാള്‍ വിലക്ക് ലംഘിച്ച് നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തി. നൂറുകണക്കിന് ആളുകള്‍ കൂടുന്നിടത്ത് പരിപാടികളില്‍ പങ്കെടുത്തു. 13ാം തിയ്യത്ി പനിയുണ്ടായതിന് തുടര്‍ന്ന ഒരു ക്ലിനിക്കില്‍ കാണിച്ചു. അവിടെ നിന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കി. പനിയുള്ളപ്പോള്‍ തന്നെ ആനക്കയത്തെ മജ്‌ലിസുന്നൂര്‍ പ്രാര്‍ഥന സംഗമത്തില്‍ പങ്കെടുത്തു.
തിരിച്ചെത്തിയ ശേഷം മരണാനന്തര പ്രാര്‍ത്ഥന, പള്ളികളിലെ പരിപാടികളിലെല്ലാം ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ വിലക്ക് ലംഘിച്ച് നിരീക്ഷണത്തില്‍ നിന്നും പുറത്ത് പോയതിനാല്‍ ഇയാള്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം അറിയിച്ചു. രോഗവാഹകനായ വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ജനകീയ സര്‍വേ വേണ്ടി വരുമെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!