കൊച്ചി: ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രഭാതസവാരിക്കും വ്യായാമത്തിനും പുറത്തിറങ്ങിയ 40പേര്‍ അറസ്റ്റില്‍ ഇവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടും. നിരവധി തവണ പോലീസ് വിലക്കിയിട്ടും ഇവര്‍ പുറത്തിറങ്ങുകയായിരുന്നു.
പന്നമ്പള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാതസവാരിക്കിറങ്ങിയവരാണ് കുടുങ്ങിയത്.
പോലീസ് ഇവരെ ഡ്രോണിന്റെ സഹായത്തോടെയാണ് പിടികൂടിയത്
ഇവര്‍ക്കെതിരെ കേരള എപ്പിഡെമിക് ഡീസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. 10000 രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




