Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജനവാസകേന്ദ്രത്തിന് സമീപം അറവ് മാലിന്യം തള്ളി

HIGHLIGHTS : പരപ്പനങ്ങാടി. ലോക്ക് ഡൗണ്‍ സമയത്ത് ജനവാസകേന്ദ്രത്തിന് സമീപം അറവ് മാലിന്യം തള്ളിയത് പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നു. പല്ലവി തിയേറ്ററിനു സമീപമുള്ള ജ...

പരപ്പനങ്ങാടി. ലോക്ക് ഡൗണ്‍ സമയത്ത് ജനവാസകേന്ദ്രത്തിന് സമീപം അറവ് മാലിന്യം തള്ളിയത് പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നു. പല്ലവി തിയേറ്ററിനു സമീപമുള്ള ജലസോതസ്സിലേക്കാണ് കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികള്‍ മാലിന്യം തള്ളിയത്.

കൊറോണ ഭീതിയില്‍ ലോക്ക് ഡൗണും നിരോധനാജ്ഞയും കാരണം ജനങ്ങള്‍ പുറത്തിറങ്ങാത്തത് ഇത്തരക്കാര്‍ക്ക് സൗകര്യമാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് തൊട്ടടുത്ത സ്റ്റേഡിയം റോഡിലെ മധുരം കാട് പ്രദേശത്തെ കൊയ്യാറായ നെല്ലിലേക്കും അറവ് മാലിന്യം തള്ളിയിരുന്നു. കിണറുകളിലേക്ക് കാക്കകള്‍ മാലിന്യം’ കൊത്തി വലിച്ചിടുമെന്നതിലും തെരുവ് നായ ശല്യം രൂക്ഷമാകുമെന്ന ഭീതിയിലുമാണ് പ്രദേശവാസികള്‍.

sameeksha-malabarinews

മാലിന്യം തള്ളിയവരെ പിടികൂടി സമൂഹത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പ്രദേശവാസികള്‍ സ്ഥലം സന്ദര്‍ശിച്ച നഗരസഭ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!