സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൊവിഡ്:

തിരുവനന്തപുരം സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് സ്വദേശികളായ 7 പേര്‍ക്കും, തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികളായ ഓരോര്‍ത്തര്‍ക്കുമാണ് ഇന്ന രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി നടത്തിയ പ്രതിദിന വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഇവരില്‍ മൂന്ന് പേര്‍ നിസാമുദ്ധീനില്‍ നിന്നും മതസമ്മളനത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ്.

ഇതുവരെ സംസ്ഥാനത്ത് 295 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 251 പേര്‍ ഇവരില്‍ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് 1,69,997 പേരാണ് നിരീക്ഷണത്തിലുള്ളത്, ഇവരില്‍ 706 പേരൊഴികെ മറ്റുള്ളവര്‍ വീട്ടിലാണ്‌നിരീക്ഷണത്തിലുള്ളത്.
ഇന്ന് 154 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പിള്‍ പരിശോധനയില്‍ 8,126 പേരെ പരിശോധിച്ചതില്‍ രോഗമില്ലെന്ന് ഉറപ്പായതായും വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top