സര്‍, എന്റെ പൂച്ചക്ക് മരുന്നുവാങ്ങാന്‍ പുറത്തുപോണം പെര്‍മിഷന്‍ തരുമോ?

ലോക്ഡൗണ്‍കാലത്ത് താനൂര്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വാട്ടസ് ആപ്പിലൂടെ ലഭിച്ച രസകരമായ ഒരു അപേക്ഷയാണിത്. താനൂര്‍ സ്റ്റേഷന്‍ പരിധിയിലുള്ള പനങ്ങാട്ടൂരില്‍ നിവാസിയുടെ അപേക്ഷയായിരുന്നു അത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന സുന്ദരിയായ വളര്‍ത്തുപൂച്ചക്ക് കുറിച്ചുദിവസമായി തീരെ സൂഖമില്ലെന്നും ഇന്നത്തെ സാഹചര്യത്തില്‍ പുറത്തേക്ക് കൊണ്ടുപോയി ഡോക്ടറെ കാണിക്കാന്‍ സാധിച്ചില്ലെന്നും പറയുന്നു. എന്നാല്‍ വാട്ടസ്ആപ്പിലൂടെ നന്നമ്പ്ര മൃഗാശുപത്രിയിലെ ഡോക്ടര്‍ മരുന്നിനുള്ള കുറിപ്പടി അയച്ചുതന്നെന്നും ഇതു വാങ്ങാന്‍ താനൂരിലെ മെഡിക്കല്‍ ഷോപ്പില്‍ പോകാന്‍ അനുമതി തരണമെന്നുമാണ് അപേക്ഷയില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ താനൂര്‍ ജംഗ്ഷനിലുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ പോയി ആ മരുന്നു വാങ്ങാന്‍ സാധിക്കുമോ എന്നാണ് ഇയാള്‍ ചോദിച്ചിരിക്കുന്നത്.
pertion cat ഇനത്തില്‍ പെട്ട ഈ സുന്ദരി പൂച്ചയുടെ ഒരു ഫോട്ടോയും ഇദ്ദേഹം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക അയച്ചുകൊടുത്തിട്ടുണ്ട്.
എതായാലും ഇന്‍സ്‌പെക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായില്ല. ഉടനെ തന്നെ അദ്ദേഹം വാട്ട്‌സാ ആപ്പിലൂടെ പെര്‍മിഷനും ഗ്രാന്റ് ചെയ്തു.
ശരിയാണ് മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തിയ പോലെ നമ്മോടൊപ്പം സഹവസിക്കുന്ന ജീവജാലങ്ങളോടും നമുക്കൊരു കരുതല്‍ വേണം….

Share news
 • 10
 •  
 •  
 •  
 •  
 •  
 • 10
 •  
 •  
 •  
 •  
 •