Section

malabari-logo-mobile

പൊന്നാനിയില്‍ അനധികൃത മത്സ്യബന്ധനം; ഫിഷറീസ് വകുപ്പ് പിടികൂടി

HIGHLIGHTS : Illegal fishing in Ponnani; Captured by Fisheries Department

മത്സ്യ ബന്ധന മേഖലക്കും പരിസ്ഥിതിക്കും ദോഷകരമായ കൃത്രിമ പാര് നിര്‍മിച്ചു കൊണ്ടുള്ള മത്സ്യബന്ധനം പൊന്നാനിയില്‍ ഫിഷറീസ് വകുപ്പ് പിടികൂടി .പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി അനിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാര് നിര്‍മ്മിച്ച കൊണ്ട് മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളുടെ രണ്ടു വള്ളങ്ങള്‍ ഉള്‍പ്പെടെ പിടികൂടിയത്.

മത്സ്യ തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് പുറത്തൂര്‍ പള്ളിക്കടവ് ഭാഗത്ത് വെച്ച് ഇവരെ പിടികൂടിയത് . തെങ്ങിന്‍ കുലച്ചില്‍ കയറും ഉപയോഗിച്ച് കെട്ടി കയറ്റുന്നതും, തീരം കവര്‍ന്നു മണ്ണ് ശേഖരിച്ചു പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ചു വള്ളങ്ങളില്‍ കയറ്റി ബന്ധനം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്.

sameeksha-malabarinews

എ.എഫ്ഇ. ഒ അരുണ്‍ സൂരി സിവില്‍ പോലീസ് ഓഫീസര്‍ റിന്‍ഷാദ് ,റെസ്‌ക്യൂ ഗാര്‍ഡുമാരായ അഹ്ലര്‍, ഉനൈസ് ആശിര്‍ ഹസ്സന്‍ ഹുസൈന്‍, അന്‍സാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!