ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയുടെ നഗ്‌നവീഡിയോ പകര്‍ത്തി പീഡനം; യുവതിയുടെ പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ സാബു പണിക്കറിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നല്‍കിയ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

നഗ്‌ന വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനം, ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 7 വര്‍ഷമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോയി ഹോട്ടലുകളില്‍ മുറി എടുത്തായിരുന്നു പീഡനമെന്നാണ് പരാതിയിലുള്ളത്.

അടുത്തിടെ യുവതിയുടെ നഗ്‌ന വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെയാണ് യുവതി അരുവിക്കര പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്തിന് പിന്നാലെ ഒളിവില്‍ പോയ പൊലീസുകാരനെ ഇന്നലെ രാത്രി നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top