Section

malabari-logo-mobile

മികവിന്റെ നേര്‍ക്കാഴ്ച്ചയൊരുക്കി ഇല പഠന പരിപോഷണ പരിപാടി

HIGHLIGHTS : ILA Study Nurturing Program by providing a glimpse of excellence

കാച്ചടി: പി എം എസ് എ എല്‍ പി സ്‌കൂളില്‍ നടന്ന ഇല – പഠന പരിപോഷണ പരിപാടി ശാസ്ത്ര കളരിയിലൂടെയും ഇന്ത്യയിലെ സംസ്ഥാനങ്ങളിലൂടെയും അനുഭവങ്ങളും അറിവുകളും പങ്കു വെച്ച് സമാപിച്ചു.
കുഞ്ഞു ശാസ്ത്രജ്ഞര്‍ ഒരുക്കിയ ശാസ്ത്ര പ്രദര്‍ശന സ്റ്റാളും കുട്ടികളുടെ വരകളില്‍ തെളിഞ്ഞ ഇന്ത്യന്‍ സംസ്ഥാനങ്ങളും മികവിന്റെ നേര്‍ക്കാഴ്ച്ചയൊരുക്കി.

പരിപാടിയുടെ ഉദ്ഘാടനം BPC , B R C പരപ്പനങ്ങാടി  സുരേന്ദ്രന്‍  പരീക്ഷണാവതരണത്തിലൂടെ നിര്‍വ്വഹിച്ചു. പരീക്ഷണ കളരിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ നിര്‍വ്വഹിച്ചു. രാജേഷ് മാസ്റ്റര്‍ ശാസ്ത്രാവതരണ ക്ലാസ് നിര്‍വഹിച്ചു. BRC പ്രതിനിധി റിയോണ്‍ ആന്റണി, സ്‌കൂള്‍ ലീഡര്‍ റസീസും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഷൈനി ടീച്ചര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപിക കെ കദിയുമ്മ ടീച്ചര്‍ സ്വാഗതവും
ലജീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!