പരപ്പനങ്ങാടി: വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ സമ്മേളനം പൊതു സമ്മേളനത്തോട് കൂടി സമാപിച്ചു. വാദ്യ ഘോഷങ്ങളോടെ ഉള്ള പ്രകടനം പരപ്പനങ്ങാടി പുത്തരിക്കലില്‍ നിന്ന് തുടങ്ങി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രത്യകം തയ്യാറാക്കിയ പുഷ്പാംഗദന്‍ നഗറില്‍ സമാപിച്ചു. പൊതുസമ്മേളനം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്‌മണ്യന്‍ അധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ എസ്.ദിനേശ്, സംസ്ഥാന ജോ. സെക്രട്ടറി സീനത്ത് ഇസ്മായില്‍, സ്വാഗത സംഘം ചെയര്‍മാന്‍ വി.പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




