HIGHLIGHTS : Panakkad Syed Munawvarali Shihab got UAE Golden Visa
ദുബായ്: പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയുടെ സാന്നിധ്യത്തില്‍ സാലെം മുഹമ്മദ് അബ്ദുല്ല അലി ബെലോബൈദായില്‍ നിന്നും ശിഹാബ് തങ്ങള്‍ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന വിഭാഗത്തിലാണ് ദുബായ് സാംസ്‌കാരിക വകുപ്പ് ശിഹാബ് തങ്ങള്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പികെ ഫിറോസ്, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, യുഎഇ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കപ്പെട്ട കലാസാംസ്‌കാരിക, വിനോദ മാധ്യമ മേഖലകളിലെ ബഹുമുഖ പ്രതിഭകള്‍ക്ക് നേരത്തെ ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ മുന്‍നിര ബിസിനെസ് സെറ്റപ്പ് സ്ഥാപനമായ ഇസിഎച്ചിന്റെ ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി മുഖേനയായിരുന്നു. ചടങ്ങില്‍ യുഎഇയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.