HIGHLIGHTS : Gold prices are falling in the state
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു . ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപ കുറഞ്ഞ് 43,360 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 5420 രൂപയായി.

ഒരുമാസത്തിനിടെ സ്വര്‍ണവില കൂടിയത് 2580 രൂപയായിരുന്നു.
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധന അവലോകന യോഗം ഇന്ന് നടക്കുന്നുണ്ട്.സ്വര്‍ണവില ഉയരുമോ താഴുമോ എന്ന് ഈ യോഗ തീരുമാനത്തിന് ശേഷം അറിയാനാകുമെന്നാണ് റിപ്പോര്‍ട്ട്. പലിശ നിരക്കില്‍ ഫെഡറല്‍ റിസര്‍വ് ഏത് രീതിക്കായിരിക്കും മാറ്റം വരുത്തുക അത് സ്വര്‍ണവിലയെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വരുന്നതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.