HIGHLIGHTS : Young storyteller S Jayesh passed away
യുവകഥാകൃത്തും വിവര്‍ത്തകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തലചുറ്റിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

മായക്കടല്‍, ഒരിടത്തൊരു ലൈന്‍മാന്‍, ക്ല,പരാജിതരുടെ രാത്രി തുടങ്ങിയ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തമിഴിലെ പ്രശസ്ത എഴുത്തുകാരായ പെരുമാള്‍മുരുകന്‍, ചാരുനിവേദിത എന്നിവരുടെ രചനകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പാലക്കാട് സ്വദേശിയാണ്. സംസ്‌ക്കാര ചടങ്ങുകള്‍ സ്വദേശമായ തേന്‍കുറിശ്ശി വിളയന്നൂരില്‍ വ്യാഴാഴ്ച രാവിലെ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു