Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയില്‍ കുടിവെള്ളത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന; ചന്തപ്പടിയില്‍ സ്വരാജ് സ്‌ക്വയര്‍ സ്ഥാപിക്കും

HIGHLIGHTS : Priority for drinking water and shelter in Tirurangadi Municipality; Swaraj Square will be established at Chantapadi

തിരൂരങ്ങാടി: നഗരസഭയില്‍ കുടിവെള്ളത്തിനും പാര്‍പ്പിടത്തിനും മുന്‍ഗണന നല്‍കി കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചു. ഒട്ടേറേ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റാണ് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.പി സുഹ്റാബി അവതരിപ്പിച്ചത്. ചന്തപ്പടിയില്‍ അധുനിഖ സ്വരാജ് സ്‌ക്വയര്‍ നിര്‍മ്മിക്കുന്നതിന് പദ്ധതികളാവിഷ്‌കരിച്ചു. ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്സിന്റെ ആദ്യ നിലയുടെ ഉദ്ഘാടനം ഈ വര്‍ഷം സെപ്തംബറില്‍ നിര്‍വ്വഹിക്കുമെന്നും ബജറ്റില്‍ പറയുന്നു.

66.25 കോടി രൂപ വരവും 59.19 കോടി രൂപ ചെലവും 7.05 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കുടിവെള്ള മേഖലക്ക് 18.11 കോടി രൂപയും കാര്‍ഷിക മേഖലക്ക് 67 ലക്ഷം രൂപയും ഭവന നിര്‍മ്മാണത്തിന് 3.39 കോടി രൂപയും, ഭിന്നശേഷി ക്ഷാമത്തിന് 40 ലക്ഷം രൂപയും അംഗനവാടി പ്രവൃത്തികള്‍ക്ക് 1.02 കോടി രൂപയും, എസ്.സി വിഭാഗത്തിന് 62 ലക്ഷം രൂപയും വിദ്യഭ്യാസ മേഖലക്ക് 1.48 കോടി രൂപയും, റോഡ് വികസനത്തിന് 3.51 കോടി രൂപയും ശുചിത്വ മാലിന്യ സംസ്‌കരണത്തിന് 3.42 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

sameeksha-malabarinews

ബജറ്റ് അവതരണ ചടങ്ങില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായീല്‍, എം സുജിനി, ഇ.പി.എസ് ബാവ, വഹിദ ചെമ്പ, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് സി ഇസ്മായീല്‍, പി.വി അരുണ്‍ കുമാര്‍ മറ്റു കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരുംപങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!