Section

malabari-logo-mobile

ഐഎഫ്എഫ്‌കെയിലെ സീറ്റുകള്‍ പൂര്‍ണ്ണമായും റിസര്‍വ് ചെയ്യുന്ന രീതി ശരിയോ? ഒരു പ്രേക്ഷകന്റെ നിരീക്ഷണം…

HIGHLIGHTS : cent percent seat reservation in iffk.2022 screening

ഷിജു ദിവ്യ
IFFK യില്‍ നൂറ് ശതമാനം സീറ്റുകളും ഓണ്‍ലൈന്‍ റിസര്‍വ്വേഷനു വേണ്ടി മാറ്റി വച്ചത് ഒട്ടും ശരിയായ നടപടിയല്ല. ജനകീയ പങ്കാളിത്തമാണ് ലോക ചലച്ചിത്രമേളകളില്‍ നിന്ന് കേരളത്തിന്റെ മേളയെ വ്യത്യസ്തമാക്കുന്ന മൗലിക മുഖമുദ്രകളിലൊന്ന്. പ്രായമായവരും തൊഴിലാളികളുമടക്കം സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് ആണ്ടില്‍ ഒരാഴ്ച മാറ്റി വച്ച് ഡിസംബറില്‍ തലസ്ഥാനത്തെത്തി ഉണ്ടാക്കുന്നതാണ് IFFK യുടെ പ്രേക്ഷകപ്പലമയും പൊലിമയും.

8 മണിക്ക് ആരംഭിക്കുന്ന റിസര്‍വ്വേഷനില്‍ 8.01 , 8.02 ആകുമ്പോഴേക്കും ശ്രദ്ധേയമായ സിനിമകള്‍ക്കെല്ലാം റിസര്‍വേഷന്‍ ഫുള്‍ ആവുന്നുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്റെ സ്പീഡ്, സാങ്കേതിക നിപുണത , സംഘാടക സമിതി മുതല്‍ വിവിധ പ്രിവിലേജ്ഡ് കാറ്റഗറികളിലേക്ക് തെരഞ്ഞെടുക്കപ്പെടല്‍ തുടങ്ങി പല നിലകളില്‍ വിഭജനയുക്തി കടന്നു വരികയാണ് ഡലിഗേറ്റുകള്‍ക്കിടയില്‍.

sameeksha-malabarinews

ഡിജിറ്റല്‍ ഡിവൈഡ് അടക്കമുള്ള സകല വിവേചനങ്ങള്‍ക്കുമെതിരായ പ്രമേയങ്ങള്‍ക്ക് കീഴിലാണ് കളിക്കുന്ന സിനിമകളിലേറെയും. അതിന് വിരുദ്ധമാവരുതല്ലോ സംഘാടനത്തിന്റെ സാങ്കേതികയുക്തികളും.

ചില പ്രായോഗിക നിര്‍ദേശങ്ങള്‍ .

1) ഒരു നിശ്ചിത ശതമാനം സീറ്റ് റഷ് ലൈന്‍ ( തത്സമയക്കാഴ്ചക്കാര്‍ക്ക് ) മാറ്റിവയ്ക്കുക.

2) റിസര്‍വേഷന്‍ പ്രിവിലേജ് സ്‌ക്രീനിങ്ങിന്റെ പതിനഞ്ചു മിനിറ്റു മുന്‍പേ അവസാനിപ്പിക്കുക.

3) അണ്‍ റിസര്‍വ്ഡ് ക്യൂവിലുള്ളവര്‍ക്ക് 10 മിനിറ്റു മുന്‍പേ പ്രവേശനം അനുവദിക്കുക.

നിലവില്‍ സിനിമ തുടങ്ങിയിട്ട് കുറെ നേരം വരെ പ്രവേശനം ലഭിക്കുന്നവരുടെ ബഹളമാണ്. IFFK പോലെ ഒരു ചലച്ചിത്ര മേളയില്‍ അത് ഒട്ടും ആരോഗ്യകരമായ കാര്യമല്ല. ശാന്തമായ അന്തരീക്ഷത്തില്‍ സിനിമ ആരംഭിക്കാനാവണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!