Section

malabari-logo-mobile

കോഴിക്കോട് അന്താരാഷ്ട്രാ വിമാനതാവളത്തിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Steps will be taken to develop roads to Kozhikode International Airport: Minister Muhammad Riaz

കോഴിക്കോട് അന്താരാഷ്ട്രാ വിമാനതാവളത്തിലേക്കുള്ള റോഡുകള്‍ നന്നാകുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മമദ് റിയാസ്. നിയമസഭയില്‍ ടി.വി. ഇബ്രാഹീം എം.എല്‍ .എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയാകുന്നു മന്ത്രി. കോഴിക്കോട് വിമാന താവളത്തിലേക്കുള്ള പാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യം കോഴിക്കോട് രാമനാട്ടുകര മുതല്‍ കൊളത്തൂര്‍ ജങ്ഷന്‍ വരെയുള്ള റോഡ് വികസനത്തിനുള്ള കരട് രൂപരേഖ തയാറായി കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഡി.പി. അര്‍ തയാറാകുന്നതനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് 2022ഫെബ്രുവരി 19 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ 33.70 ലക്ഷം അനുവദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ 2022 സെപ്റ്റംബര്‍ 30 ന് പൂര്‍ത്തീകരിച്ചു.

കരട് അലൈമെന്റ് രൂപകല്‍പന ചെയ്ത് നവംബര്‍ ഏഴിന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനിയര്‍ക്ക് ഫീസിബിലിറ്റി റിപ്പോര്‍ട്ട്ന് വേണ്ടി കൈമാറിയിട്ടുണ്ട്. കോഴിക്കോട് സിറ്റി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 30 മീറ്റര്‍ വീതിയിലും 65 സാ ുവ സ്പീഡിലുമാണ് കരട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഈ റോഡ് വിമാനതാവളത്തിലെത്തുന്ന ഏതൊരാളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത് എന്നും മന്ത്രി പറഞ്ഞു. മറ്റ് വിമാന താവളങ്ങളെ പോലെ കോഴിക്കോട് വിമാന താവളത്തിലേക്കുള്ള റോഡുകളും ജനകീയ പങ്കാളിത്തത്തോടെ സൗന്ദര്യ വല്‍കരിക്കാനും , ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

നേരത്തെ കോഴിക്കോട് വിമാന താവളത്തിലേക്ക് എത്തിചേരുന്ന പ്രധാന റോഡുകള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യം സബ്മിഷന്‍ അവതരിപ്പിച്ച് ടി.വി. ഇബ്രാഹീം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നു. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്ക് പുറമെ കൊണ്ടോട്ടി – മേലങ്ങാടി – എയര്‍പോര്‍ട്ട് റോഡ് വികസിപ്പിക്കണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഹജ്ജ് തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് ഗ്രാമീണ റോഡുകള്‍ നന്നാക്കിയ പോലെ എയര്‍പോര്‍ട്ടിലേക്ക് എത്തിചേരുന്ന ഗ്രാമീണ റോഡുകളും പൊതുമരാമത്ത് റോഡുകളുടെ കൂടെ നന്നാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ സാമ്പത്തിക ബാദ്ധ്യത കൂടി പരിഗണിച്ച് ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!