Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ”അമേരിക്കയോട് വിയോജിപ്പിനൊപ്പം സൗഹൃദം തുടരാന്‍ ഇന്ത്യക്ക് കഴിയുന്നു”

HIGHLIGHTS : Calicut University News; "India can maintain friendship with America despite disagreements"

”അമേരിക്കയോട് വിയോജിപ്പിനൊപ്പം സൗഹൃദം തുടരാന്‍ ഇന്ത്യക്ക് കഴിയുന്നു”

യോജിക്കാവുന്ന മേഖലകള്‍ക്കൊപ്പം വിയോജിപ്പ് തുറന്നു പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കയുമായി ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യക്കു കഴിയുന്നുവെന്ന് നയതന്ത്രജ്ഞനായ അശോക് സജ്ജന്‍ഹാര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്ര പഠനവിഭാഗങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. ഇരുരാജ്യങ്ങളിലും ഏതു പാര്‍ട്ടികള്‍ അധികാരത്തിലിരുന്നാലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടി സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. സാബു തോമസ് അദ്ധ്യക്ഷനായി. ചരിത്രപഠനവിഭാഗം മേധാവി ഡോ. എം.പി. മുജീബ് റഹ്‌മാന്‍, എന്‍.പി. ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

അനുശോചിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി വിഭാഗം അസി. സെക്ഷന്‍ ഓഫീസര്‍ മധുസൂദനന്റെ നിര്യാണത്തില്‍ സര്‍വകലാശാല അനുശോചിച്ചു. വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ്, സര്‍വകലാശാലാ ലൈബ്രേറിയന്‍ ഡോ. ടി.എ. അബ്ദുള്‍ അസീസ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

പരീക്ഷ

പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളും 2023 ജനുവരി 4-ന് തുടങ്ങും.

ബി.ആര്‍ക്ക് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2023 ജനുവരി 10-നും ഒമ്പതാം സെമസ്റ്റര്‍ നവംബര്‍ 2022, ഡിസംബര്‍ 2022 പരീക്ഷകള്‍ 9-നും തുടങ്ങും.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 170 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2021 രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡിസംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ജൂണ്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.കോം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സുല്‍ ഉലമ, ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.കോം., ബി.ബി.എ. നവംബര്‍ 2019/2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!