Section

malabari-logo-mobile

ഐ – ഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ മകളെ വിറ്റു

HIGHLIGHTS : ഐ ഫോണ്‍ വാങ്ങാനായി ദമ്പതികള്‍ മകളെ വിറ്റു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. സംഭവം പുറത്തായതോടെ രക്ഷിതാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഐ ഫോണ്‍ വാങ്ങാനായി ദമ്പതികള്‍ മകളെ വിറ്റു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. സംഭവം പുറത്തായതോടെ രക്ഷിതാള്‍ക്കെതിരെ പോലീസ് കേസെടുത്തു. അതേ സമയം ദമ്പതികളുടെ പേരുവിവരങ്ങളൊന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല.

ഓണ്‍ലൈന്‍ പരസ്യം വഴിയാണ് ദമ്പതികള്‍ തങ്ങളുടെ മകളെ വില്‍പ്പന ചെയ്തത്. എത്ര തുകക്കാണ് ദമ്പതികള്‍ മകളെ വിറ്റതെന്ന കണക്കുകള്‍ വ്യക്തമായിട്ടില്ല. അതേസമയം ഈ കാശ് ഉപയോഗിച്ച് ഐ – ഫോണ്‍, വിലകൂടിയ ഷൂകള്‍, മറ്റ് ആഡംബര വസ്തുക്കള്‍ എന്നിവ ഓണ്‍ലൈന്‍ വഴി വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കുഞ്ഞിന് വേണ്ടി ഇവര്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരുന്ന തുക 30,000 യുവാനും 50,000 യുവാനും (302924,504873 ഇന്ത്യന്‍ രൂപ)മാണെന്ന് ലിബറേഷന്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നമത് . അതെസമയം തങ്ങള്‍ കുഞ്ഞിനെ വില്‍പ്പന നടത്തിയത് ഈ കുട്ടിക്ക് പുറമെ രണ്ട് കട്ടികള്‍ ഉണ്ടെന്നും കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ഇടവരുതിയതെന്നും ദമ്പതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

sameeksha-malabarinews

എന്നാല്‍ ആഡംബര വസ്തുകള്‍ സ്വന്തമാക്കാനായി ചൈനയില്‍ യുവാക്കളും യുവതികളും ഇത്തരത്തില്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!