ഇരട്ടകുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി

കോട്ടയം : ഒരു ദിവസം പ്രായമായ ഇരട്ടകുട്ടികളെ കഴുത്തറുത്ത് കൊലപെടുത്തി. കോലഹലമേട് നാരാത്തില്‍ പ്രവീണ്‍ -ബിജിഷ ദമ്പതികളുടെ കുട്ടികളെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയില്‍ പരിശോധനക്കെത്തിയ ദമ്പതികള്‍ അബോര്‍ഷനായി രക്തസ്രാവം നിലക്കാത്തതിനാലാണ് ആശുപത്രിയില്‍ എത്തിയതെന്നാണ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ പിശോധനയില്‍ പ്രസവം നടന്നതിന്റെ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദമ്പതികളെ ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തപ്പോളാണ് സംഭവം പുറത്തായത്.

ഇതെ തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുപോയി കുളിമുറിയില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കോട്ടയം പീരുമേടു പോലീസ് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയിപ്പോള്‍ പോലീസ് കാവലില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

Share news
error: Content is protected !!
Scroll to Top