ചിമ്പുനൊപ്പം നയന്‍സ് വീണ്ടും

Nayanthara-Simbuഏറെ വിവാദങ്ങള്‍ക്കു ശേഷം വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്ന നയന്‍സും ചിമ്പുവും വീണ്ടും ഒന്നിക്കുന്നു. വല്ലഭന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടിയില്‍ പ്രണയത്തിലായ നയന്‍സും ചിമ്പുവും വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതിനിടയാണ് ഇരുവരും പിരിയുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. ഇതു കഴിഞ്ഞ് പ്രഭുദേവയും നയന്‍സും വിവാഹം കഴിക്കുന്നു എന്ന വാര്‍ത്തയായിരുന്നു സിനിമാ ലോകത്ത്. എന്നാല്‍ ഇതിനും ഏറെ ആയുസ്സുണ്ടായിരുന്നില്ല.

എന്നാല്‍ ഈ അടുത്ത് പുറത്തിറങ്ങിയ രാജാറാണിയുടെ വിജയം ആഘോഷിക്കാനായി ചെന്നൈയില്‍ ഒത്തുകൂടിയപ്പോള്‍ നയന്‍സും ചിമ്പുവും തങ്ങളുടെ പിണക്കമെല്ലാം പറഞ്ഞു തീര്‍ത്ത് വീണ്ടും ഒന്നിച്ചെന്നാണ് വാര്‍ത്ത. ഇതിനിടെ ഇരുവരും കെ എസ് രവികുമാറിന്റെ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top