നിലമ്പൂരില്‍ ഒരുകുടുംബത്തിലെ നാലുപേര്‍ക്ക് ഇടിമിന്നലേറ്റു

നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ മമ്പാട് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്. മമ്പാട് പഞ്ചായത്തിലെ കാട്ടുമുണ്ട എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിലുള്ളവര്‍ക്കാണ് അപകടം പിണഞ്ഞത്. ഇവരെ നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പള്ളിക്കണ്ടി സുബൈദയുടെ മക്കളായ സാജിത (38) റാഹില (30) സുമയ്യ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വീടിനുള്ളില്‍ നിന്നാണ് ഇവര്‍ക്ക് മിന്നലേറ്റത്. മിന്നലേറ്റ മൂവരും തെറിച്ചു വീഴുകയായിരുന്നു. ഈ സമയത്ത് തൊട്ടടുത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇടിമിന്നലില്‍ ചില വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു.

 

Share news
error: Content is protected !!
Scroll to Top