പരപ്പനങ്ങാടി: നാടിന്റെ ഉത്സവമായി മാറിയ നുളളക്കുളം,താലിപ്പാടം റോഡിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന ഫണ്ടിന് കാത്തു നില്‍ക്കാതെ വാര്‍ഡുമെമ്പറുടെ പ്രത്യേക താല്പര്യ പ്രകാരം തുറമുഖ വികസന ഫണ്ടില്‍ നിന്നും 61 ലക്ഷം രൂപയുിടെ പദ്ധതിക്ക് അനുമതി വാങ്ങി നിര്‍മ്മിച്ചതാണീ റോഡ്.
ചടങ്ങില്‍ വാര്‍ഡുമെമ്പര്‍ ഹനീഫയെ പൊന്നാടയണിയിച്ച്് നാട്ടുകാര്‍ സന്തോഷം പങ്കിട്ടു.
ചടങ്ങില്‍ വാര്‍ഡുമെമ്പര്‍ മാരായ കെ കപി ഷാജഹാന്‍, എച്ച്.ഹനീഫ, കെ സി അച്യുതന്‍, എം കെ കദീജ,അലിതെക്കേപ്പാട്ട്,സി കെ ബാലന്‍, ഗിരീഷ് തോട്ടത്തില്‍, സി ബാലഗോപാലന്‍, എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ പായസവിതരണവും വെടിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.





